പാമൊലിന്‍: കരുണാകരനെതിരെ വിജിലന്‍സ്
തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ കരുണാകരനെതിരെ സര്‍ക്കാര്‍ നിലപാടെടുക്കണമെന്ന് വിജിലന്‍സ് അധികൃതര്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.
സര്‍ക്കാരിന് വേണ്ടി ഹാജരാകാന്‍ പുതിയ അഭിഭാഷകനെ നിയോഗിക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലന്‍സിന്റെ ഈ പുതിയ നിലപാട് ആന്റണിയെ വെട്ടിലാക്കിയിരിക്കുകയാണ്.
പാമൊലിന്‍ കേസ് അടുത്തയാഴ്ച സുപ്രീംകോടതിയുടെ പരിഗണനയില്‍ വരികയാണ്. പാമൊലിന്‍ കേസില്‍ കരുണാകരനെതിരെ നടപടിയെടുക്കാന്‍ ലോക്സഭാ സ്പീക്കറുടെ അനുമതി വേണ്ടെന്ന് നേരത്തെ ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കരുണാകരന്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ഈ ഹൈക്കോടതി വിധി സ്റേ ചെയ്യുകയും ചെയ്തു. പക്ഷെ വീണ്ടും കേസ് സുപ്രീംകോടതി പരിഗണിയ്ക്കുമ്പോള്‍ കരുണാകരനെതിരെ സുപ്രീംകോടതിയില്‍ സംസ്ഥാനസര്‍ക്കാര്‍ വാദിക്കണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications