തോമസിനെതിരായ രേഖകള്‍ ഹാജരാക്കണം
കൊച്ചി: കണക്കില്‍ പെടാത്ത സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ വിജിലന്‍സ് അന്വേഷണത്തെ നേരിടുന്ന കെ. വി. തോമസിനെതിരായ മുഴുവന്‍ രേഖകളും ഹാജരാക്കുന്നതിന് ഹൈക്കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. ജൂലായ് എട്ടിനകം രേഖകള്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് ജൂലൈ അഞ്ച് ശനിയാഴ്ച ഒരു മണിയ്ക്ക് മുമ്പായി എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് മന്ത്രി തോമസിനോട് ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത, എ. കെ. ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
കേസില്‍ സര്‍ക്കാര്‍ മനപൂര്‍വം അന്വേഷണം വൈകിക്കുകയാണെന്നും അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നതിന് താത്പര്യമെടുക്കുന്നില്ലെന്നും ആരോപിച്ച് ബിജു സി. വള്ളുവനാടന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്.
കേസിന്മേല്‍ ജൂലൈ എട്ടിന് വാദം കേള്‍ക്കും.












Click it and Unblock the Notifications