കെ. വി. തോമസ് സോണിയയെ കണ്ടു
ദില്ലി: വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
വിജിലന്‍സ് കേസ് നേരിടുന്ന കെ. വി. തോമസിന്റെ രാജി കോണ്‍ഗ്രസിലെ കരുണാകര വിഭാഗവും പ്രതിപക്ഷവും ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് തോമസ് സോണിയയെ സന്ദര്‍ശിക്കുന്നത്.
പതിവ് സന്ദര്‍ശനം മാത്രം നടത്തിയതാണെന്നാണ് കൂടിക്കാഴ്ചയെ കുറിച്ച് തോമസ് പറഞ്ഞത്. അതേ സമയം ദില്ലിയിലേക്ക് വരാന്‍ പാര്‍ട്ടി നേതൃത്വം തോമസിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
തനിക്കെതിരായ വിജിലന്‍സ് അന്വേഷണത്തെ പറ്റി സോണിയ ആരാഞ്ഞിരുന്നുവോ എന്ന ചോദ്യത്തിന് മറുപടിയായി കേരളത്തിലെ രാഷ്ട്രീയവികാസങ്ങളെക്കുറിച്ചെല്ലാം കോണ്‍ഗ്രസ് പ്രസിഡന്റിന് അറിയാമെന്ന് തോമസ് പറഞ്ഞു.
മാറാട് സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും തോമസ് സോണിയയോട് വിശദീകരിച്ചു.












Click it and Unblock the Notifications