കരുണാകരനെ നിശ്ശബ്ദനാക്കാന്‍ ശ്രമം
തിരുവനന്തപുരം: കെ. കരുണാകരനെതിരായ പാമൊലിന്‍ കേസ് പിന്‍വലിയ്ക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന കരുണാകരനെ നിശ്ശബ്ദനാക്കാനുള്ള നീക്കമാണെന്നറിയുന്നു.
ആന്റണിയ്ക്കെതിരെ നിരന്തരം തലവേദനകള്‍ സൃഷ്ടിയ്ക്കുന്ന കരുണാകരനുമായി വിലപേശാനുള്ള തന്ത്രമാണ് ഉമ്മന്‍ചാണ്ടിയുടേതന്നറിയുന്നു. കൃത്യമായി അളന്നുതൂക്കി മാത്രം പ്രസ്താവനകള്‍ നടത്തുന്ന ഉമ്മന്‍ചാണ്ടിയുടെ ഈ പ്രസ്താവനയും നാക്കിലെ പിഴവാകാന്‍ തരമില്ല. ആന്റണി സര്‍ക്കാരിനെ ഭാവിയില്‍ ശല്ല്യപ്പെടുത്തില്ലെന്ന ഉറപ്പില്ലെങ്കില്‍ കരുണാകരനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സഹായിക്കാമെന്നതാണ് ഉമ്മന്‍ചാണ്ടി നല്കുന്ന രഹസ്യവാഗ്ദാനം.
ഒപ്പം ഇടതുമുന്നണിയും കരുണാകരനും തമ്മിലുള്ള ഐക്യം തകര്‍ക്കാനും ഉമ്മന്‍ചാണ്ടിയ്ക്ക് കഴിഞ്ഞു. പാമൊലിന്‍ കേസില്‍ കരുണാകരനെ കുടുക്കാന്‍ അക്ഷീണം യത്നിക്കുന്ന ആളാണ് വിഎസ്. പാമൊലിന്‍ കേസ് പിന്‍വലിയ്ക്കണമെന്ന പ്രസ്താവനയിലൂടെ വിഎസിനെ പരീക്ഷിയ്ക്കുക കൂടിയാണ് കരുണാകരന്‍. പാമൊലിന്‍ കേസില്‍ കരുണാകരനെതിരായി സുപ്രീംകോടതിയില്‍ കക്ഷിചേരുമെന്ന പ്രസ്താവനയിലൂടെ കരുണാകരനും ഇടതുമുന്നണിയും തമ്മില്‍ ഭാവിയില്‍ ഉണ്ടാക്കിയേക്കാവുന്ന ബാന്ധവം തകര്‍ക്കാനും ഉമ്മന്‍ചാണ്ടിയ്ക്ക് കഴിഞ്ഞു.
പക്ഷെ ഇതുകൊണ്ടൊക്കെ കരുണാകരനെപ്പോലെ ഒരു നേതാവിനെ നിശ്ശബ്ദനാക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് കഴിയുമോ എന്നതാണ് മറുചോദ്യം. കേസില്‍ നിന്ന് തന്നെ ഒഴിവാക്കേണ്ട എന്ന പ്രസ്താവനയിലൂടെ കരുണാകരന്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരെ തിരിച്ചടിക്കുകയാണ്. ആന്റണി സര്‍ക്കാരിനെതിരായ തന്റെ കുരിശുയുദ്ധം തുടരും എന്ന് തന്നെയാണ് കരുണാകരന്‍ വ്യക്തമാക്കുന്നതെന്നര്‍ത്ഥം.












Click it and Unblock the Notifications