മാറാട്ട് സ്ത്രീ സംഘടനകള്‍ ഉപവസിച്ചു
കോഴിക്കോട്: വിവിധ സ്ത്രീ സംഘടനകളുടെ പ്രതിനിധികള്‍ ജൂലൈ നാല് വെള്ളിയാഴ്ച മാറാട്ട് ഉപവാസം അനുഷ്ഠിച്ചു. മാറാട് പുനരധിവാസത്തിനും സമാധാനം പുന:സ്ഥാപിക്കുന്നതിനും എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപവാസം.
ഉപവാസം പി. കെ. ശ്രീമതിടീച്ചര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മാറാട്ട് നിന്ന് ഓടിപ്പോയവരെ പുനരധിവസിപ്പിക്കുന്നതിന് എല്ലാ മതവിഭാഗങ്ങളിലും പാര്‍ട്ടികളിലും ഉള്‍പ്പെട്ടവര്‍ സഹായിക്കണമെന്ന് ശ്രീമതിടീച്ചര്‍ ആവശ്യപ്പെട്ടു. മാറാട്ട് നിന്ന് ഓടിപ്പോയ ഭയചകിതരായ കുടുംബങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കുന്നതിന് മാറാടിനെ സാധാരണനിലയിലേക്കെത്തിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കണം.
എം. കെ. പ്രേമജം എം പി, മുന്‍ മന്ത്രി എം. ടി. പത്മ (കോണ്‍ഗ്രസ്), ടി. കെ. വിശാലാക്ഷി (മഹിളാ ജനതാദള്‍), എം. അംബുജം (കേരള മഹിളാ വേദി), കെ. അജിത (അന്വേഷി), അര്‍ഷകുമാരി (ഡി വൈ എഫ് ഐ) തുടങ്ങി 21 പേര്‍ ഉപവാസം അനുഷ്ഠിച്ചു.












Click it and Unblock the Notifications