കേരളാപാചകം പ്രചരിപ്പിയ്ക്കാന്‍ സിഫ്റ്റ്
കൊച്ചി: കേരളത്തിന്റെ പാചകം ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും പ്രചരിപ്പിയ്ക്കാന്‍ സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) മുന്‍കയ്യെടുക്കുന്നു. ഇതിന്റെ ഭാഗമായി സിഫ്റ്റ് കൊല്‍ക്കത്ത കേന്ദ്രമായുള്ള ടിക്യൂഎസ് ഇന്റര്‍നാഷണലുമായി ധാരണാപത്രം ഒപ്പുവച്ചു.
കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന ഭക്ഷണങ്ങള്‍ക്കായി ഇനി ടിക്യുഎസ് പ്രത്യേക ലോഗോ പുറത്തിറക്കും. മികച്ച രീതിയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷണമാണ് എന്നതിന്റെ തെളിവായിരിയ്ക്കും ഈ ലോഗോ.
കേരളത്തിലെ ഭക്ഷ്യവിഭവങ്ങള്‍ക്ക് പുറത്ത് കൂടുതല്‍ പ്രചാരമുണ്ടാക്കാന്‍ ഈ ലോഗോ ഉപയോഗിയ്ക്കും. ഈ ലോഗോ കേരളത്തിലെ ഭക്ഷ്യവിഭവങ്ങളുണ്ടാക്കുന്നവര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.












Click it and Unblock the Notifications