റിലയന്‍സ് ഹംഗാമയ്ക്ക് വന്‍തിരക്ക്
കൊച്ചി: റിലയന്‍സ് ഇന്‍ഫോകോം പുതുതായി കൊണ്ടുവന്ന മണ്‍സൂണ്‍ ഹംഗാമ എന്ന പദ്ധതി വഴി മൊബൈല്‍ കണക്ഷന്‍ നേടാന്‍ വന്‍ തിരക്ക്. റിലയന്‍സ് ഇന്‍ഫോകോം ഓഫീസുകള്‍ക്ക് മുമ്പില്‍ ചിലയിടത്ത് തിരക്കൊഴിവാക്കാന്‍ ലാത്തിച്ചാര്‍ജ്ജ് പോലും വേണ്ടിവന്നു.
ദിവസവും കേരളത്തില്‍ 10,000 പേര്‍ വീതം ഈ സ്കീം വഴി മൊബൈല്‍ കണക്ഷന്‍ എടുക്കുന്നുണ്ട്. 501 രൂപ നല്കിയാല്‍ മൊബൈല്‍ സെറ്റും കണക്ഷനും തുടക്കത്തിലേ നല്കും. പിന്നീട് മാസം തോറും 449 രൂപയോ 700 രൂപയോ വീതം 36 മാസം തുടര്‍ച്ചയായി നല്കണം. ധിരുഭായ് പയനിയര്‍ ഓഫറിന്റെ പുതിയ പതിപ്പാണിതെന്നും ആരോപണമുണ്ട്. റിലയന്‍സിന്റെ വയര്‍ലെസ് കണക്ഷനാണ് ഈ പദ്ധതി വഴി ലഭിയ്ക്കുക.
അമിതമായ തിരക്ക് കാരണം സ്റോക്കുണ്ടായിരുന്ന മൊബൈല്‍ സെറ്റുകളെല്ലാം വിറ്റുതീര്‍ന്നതായി പറയുന്നു. ഇപ്പോള്‍ ഈ പദ്ധതി വഴി കണക്ഷന്‍ കിട്ടാന്‍ ബുക്ക് ചെയ്ത് ഒരാഴ്ച വരെ കാത്തിരിക്കേണ്ടിവരുന്നുണ്ട്. ഇതിനകം കേരളത്തില്‍ 30,000 കണക്ഷനുകള്‍ നല്കിക്കഴിഞ്ഞു. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും വന്‍തിരക്കാണ്.
വിചാരിച്ചതിലും എത്രയോ അധികമായിരുന്നു ഉപഭോക്താക്കളുടെ തിരക്കെന്ന് റിലയന്‍സ് ഇന്‍ഫോകോം കേരള സിഇഒ വിനയ് സിംഗ് പറയുന്നു. ഹാന്‍ഡ് സെറ്റ് കഴിഞ്ഞതിനാല്‍ വിദേശത്ത നിന്നും കൂടുതല്‍ ഹാന്‍ഡ്സെറ്റുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
ഇപ്പോള്‍ റിലയന്‍സിന് കേരളത്തില്‍ 500 ഡീലര്‍മാരുണ്ട്.












Click it and Unblock the Notifications