അസമില്‍ വെള്ളപ്പൊക്കം: ഒമ്പത് മരണം
ഗുവാഹതി: അസമില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് കുട്ടികളടക്കം ഒമ്പത് പേര്‍ ജൂലായ് അഞ്ച് ശനിയാഴ്ച മുങ്ങിമരിച്ചു. ബ്രഹ്മപുത്രയിലും പോഷകനദികളിലും വെള്ളത്തിന്റെ തോത് അപായകരമായ തോതില്‍ ഉയരുകയാണ്.
മഴ കുറവാണെങ്കിലും അരുണാചല്‍ പ്രദേശങ്ങളിലെ മലമ്പ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്കാണ് ബ്രഹ്മപുത്രയിലെയും പോഷകനദികളിലെയും ജലനിരപ്പ് ഉയര്‍ത്തുന്നത്.
സോണിത് പൂര്‍ ജില്ലയില്‍ ഒരു തോണി മറിഞ്ഞാണ് ഏഴ് പേര്‍ മരിച്ചത്. രണ്ട് വികലാംഗരായ കുട്ടികള്‍ ജൈയ്ദോള്‍ നദി കരകവിഞ്ഞൊഴുകിയതു മൂലം വെള്ളത്തില്‍ പെട്ട് മരിക്കുകയായിരുന്നു. റോഡ്-റെയില്‍ ഗതാഗതം പാടെ താറുമാറായി. അവശ്യസാധനങ്ങളുടെ ക്ഷാമം മൂലം ഗ്രാമവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുകയാണ്.












Click it and Unblock the Notifications