അയോധ്യയില്‍ പള്ളിവേണ്ട: കാഞ്ചികാമകോടി
ദില്ലി: അയോധ്യയില്‍ മുസ്ലിം പള്ളിയുടെ ആവശ്യമില്ലെന്ന് കാഞ്ചി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്രസരസ്വതി പറഞ്ഞു. ജൂലായ് അഞ്ച് ഞായറാഴ്ചയാണ് കാഞ്ചി മഠാധിപതി ഇക്കാര്യം അറിയിച്ചത്. മുസ്ലിം വ്യക്തിഗതനിയമ ബോര്‍ഡ് യോഗം ചേരുന്നതിന് മുന്നോടിയായാണ് കാഞ്ചി മഠാധിപതിയുടെ ഈ പ്രസ്താവന.
എവിടെയാണ് ആവശ്യമെങ്കില്‍ അവിടെ പള്ളി പണിതോട്ടെ. പക്ഷെ അയോധ്യയില്‍ പള്ളിയുടെ ആവശ്യമില്ല. കാരണം അവിടെ ഇപ്പോള്‍ തന്നെ മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്ക് എട്ട് കേന്ദ്രങ്ങള്‍ ഉണ്ട്. - ശങ്കരാചാര്യ പറഞ്ഞു.
ഇക്കുറി അയോധ്യാപ്രശ്നം ഒത്തുതീര്‍പ്പായാല്‍ ഭാവിയില്‍ ഹിന്ദുക്കള്‍ ഏതെങ്കിലും പള്ളി പൊളിക്കുമോ എന്ന ചോദ്യത്തിന് ആരും ഇനി പള്ളി തകര്‍ക്കില്ല എന്നായിരുന്നു മഠാധിപതിയുടെ പ്രതികരണം.












Click it and Unblock the Notifications