വാജ്പേയിയുടെ രാജി ആവശ്യപ്പെടും: സിംഗാള്‍
കന്യാകുമാരി: പ്രധാനമന്ത്രി എ. ബി. വാജ്പേയി രാജിവയ്ക്കണമെന്ന ആവശ്യം ആര്‍ എസ് എസ് നിര്‍വാഹക സമിതി യോഗത്തില്‍ ഉന്നയിക്കുമെന്ന് വി എച്ച് പി അന്തര്‍ദേശീയ പ്രസിഡന്റ് അശോക് സിംഗാള്‍ പറഞ്ഞു. പുറത്തുപറഞ്ഞതെല്ലാം തങ്ങള്‍ യോഗത്തിലും ഉന്നയിക്കുമെന്ന് സിംഗാള്‍ വ്യക്തമാക്കി.
ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനിയും അയോധ്യാപ്രശ്നത്തില്‍ അയഞ്ഞ നിലപാടാണ് സ്വീകരിക്കുന്നത്. രാമജന്മഭൂമി പ്രസ്ഥാനവുമായി അടുത്ത ബന്ധം സൂക്ഷിക്കുകയും രഥയാത്ര നടത്തുകയും ചെയ്ത അദ്വാനി കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി മുന്നണി സര്‍ക്കാരിന്റെ നിര്‍ബന്ധം മൂലം നിലപാടില്‍ അയവ് വരുത്തിയിരിക്കുകയാണ്.
അദ്വാനിയെ അടുത്ത പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുമോയെന്ന ചോദ്യത്തിന് മറുപടിയായി അക്കാര്യത്തില്‍ ഒന്നും പറയാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്ന് സിംഗാള്‍ വ്യക്തമാക്കി.
കഴിഞ്ഞ നാല് വര്‍ഷമായി അവര്‍ വിട്ടുവീഴ്ചകള്‍ ചെയ്യുകയായിരുന്നു. രാജി വച്ച് ജനങ്ങളുടെ അടുത്തേക്ക് പോയി ജനവിധി തേടുകയാണ് അവര്‍ ചെയ്യേണ്ടത്- സിംഗാള്‍ പറഞ്ഞു.












Click it and Unblock the Notifications