തമിഴ്നാട്ടില്‍ ഒരു ലക്ഷം പേരെ പിരിച്ചുവിട്ടു
ചെന്നൈ: തമിഴ്നാട്ടില്‍ പണിമുടക്ക് നടത്തുന്ന നിരവധി സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. എത്ര പേരെയാണ് പിരിച്ചുവിട്ടതെന്ന് കൃത്യമായി അറിവായിട്ടില്ല. ഒരു ലക്ഷത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
പിരിച്ചുവിട്ടവരുടെ പേരുകളടങ്ങിയ നോട്ടീസ് വിവിധ വകുപ്പുകളില്‍ ഒട്ടിച്ചിട്ടുണ്ട്. ചെന്നൈയില്‍10,000 പേരെയാണ് പിരിച്ചുവിട്ടത്. സെക്രട്ടറിയേറ്റില്‍ മാത്രം 4000 പേരെ പിരിച്ചുവിട്ടു. 5000 ഓളം പേരാണ് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്നത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 2,200 പേരെ അറസ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പണിമുടക്ക് നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
അതേ സമയം സമരം തുടരുമെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ സമരം ശക്തിപ്പെടുത്തും. സ്ത്രീകളടക്കമുള്ളവരെ അര്‍ധരാത്രികളില്‍ അറസ്റ് ചെയ്യുന്നതിനെ അസോസിയേഷന്‍ അപലപിച്ചു. ഇത് അടിയന്തിരാവസ്ഥയാണെന്ന് അസോസിയേഷന്‍ ആരോപിച്ചു.












Click it and Unblock the Notifications