മാറാട്: സര്‍വകക്ഷിയോഗം ശനിയാഴ്ച
കോഴിക്കോട്: മാറാട്ട് നിന്നും ഓടിപ്പോയവരെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച് അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനായി മന്ത്രിസഭാ ഉപസമിതി വിളിച്ച സര്‍വകക്ഷിയോഗം ജൂലൈ അഞ്ച് ശനിയാഴ്ച നടക്കും.
മാറാട് സംഭവത്തെ കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന് ശഠിക്കുന്നതിനാല്‍ ബി ജെ പി യും ആര് എസ് എസും യോഗത്തില്‍ പങ്കെടുക്കാനിടയില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് പറഞ്ഞു.
പ്രശ്ന ത്തിന് പ്രാഥമികമായി ഒരു രാഷ്ട്രീയ പരിഹാരം വേണമെന്നതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി ബി ജെ പി, ആര് എസ് എസ് നേതാക്കളുമായി സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതി അംഗങ്ങളും സംസാരിച്ചിരുന്നു. എന്നാല്‍ സി ബി ഐ അന്വേഷണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ല.
ബി ജെ പിയും ആര് എസ് എസും ചര്‍ച്ചയ്ക്ക് തയ്യാറാവാത്തതുകൊണ്ട് എല്ലാവര്ക്കും സ്വീകാര്യമായ ഒരു പ്രശ്നപരിഹാരത്തിലെത്തുക എളുപ്പമല്ല. ബി ജെ പിയെയും ആര് എസ് എസിനെയും സംബന്ധിച്ച് സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുക എന്ന ഒരേയൊരു അജണ്ടയായി പ്രശ്നം മാറിയിരിക്കുന്നു.
വി എച്ച് പിയെയും ആര് എസ് എസിനെയും പോലുള്ള സംഘടനകള്‍ ഇതൊരു ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നമായെടുത്തിരിരിക്കുകയാണ്. അതുകൊണ്ട് ജില്ലയില്‍ മാത്രമൊതുങ്ങുന്ന പ്രശ്നമല്ലാതായി ഇത് മാറിയിരിക്കുന്നു. ജില്ലാ അധികൃതര്‍ക്ക് സ്വന്തംനിലയില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാനാവില്ല.
ജൂണ്‍ 29ന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗവും ബി ജെ പിയും ആര് എസ് എസും അരയസമാജവും ബഹിഷ്കരിച്ചതുമൂലം ഒരു തീരുമാനത്തിലെത്തിലെത്താതെ പിരിയുകയായിരുന്നു- കളക്ടര്‍ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications