ആദിവാസി ഭൂമി: ആന്റണി കേന്ദ്രത്തിനെതിരെ
തിരുവനന്തപുരം: ആദിവാസികള്‍ക്ക് വിതരണം ചെയ്യാനായി 25,000 ഏക്കര്‍ ഭൂമി നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാലതാമസം വരുത്തുകയാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ജൂണ്‍ അഞ്ച് ചൊവാഴ്ച എം പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രത്തിന്റെ ഇറക്കുമതി നയം കാര്‍ഷികമേഖലയെയും തോട്ടം മേഖലയെയും പരമ്പരാഗത വ്യവസായ മേഖലയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കേരളത്തിന്റെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ എം പിമാര്‍ ഒറ്റക്കെട്ടായിരിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
എംപി ഫണ്ട് വിനിയോഗിക്കുന്നതില്‍ റവന്യു ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായി എം പിമാര്‍ ചൂണ്ടിക്കാട്ടി. കരിമണല്‍ ഖനന പ്രശ്നത്തില്‍ വി. എം. സുധീരനും ജോര്‍ജ് ഈഡനും തമ്മില്‍ യോഗത്തില്‍ ഇടഞ്ഞു.












Click it and Unblock the Notifications