ബാങ്ക് തട്ടിപ്പ്: മലയാളിയുടെ സഹായിയും പിടിയില്‍
ബാംഗ്ലൂര്‍: വ്യാജരേഖയുണ്ടാക്കി വിവിധ ബാങ്കുകളില്‍ നിന്ന് 25 കോടിയുടെ തട്ടിപ്പ് നടത്തിയ മലയാളി വിജയ് കരുണാകരന്റെ കൂട്ടാളിയെ പൊലീസ് അറസ്റ് ചെയ്തു. വിജയ് കരുണാകരന്റെ ബാംഗ്ലൂരിലുള്ള കമ്പനിയുടെ ഡയറക്ടറാണ് അറസ്റിലായ സി.കെ. പരമേശ്.
വിജയ് കരുണാകരന്റെ ബാംഗ്ലൂരിലുള്ള യൂവി ഗ്രൂപ്പില്‍ ഡയറക്ടറായ സി.കെ. പരമേശ് ബെല്‍ഗാം സ്വദേശിയാണ്. കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിയ്ക്ക് 150 കോടി രൂപയുടെ കരാര്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് 50 ലക്ഷം രൂപ കമ്മീഷന്‍ വാങ്ങിയ കേസിലാണ് പരമേശ് കുടുങ്ങിയത്.
നൈജീരിയയിലെ പൊലീസാണ് കഴിഞ്ഞ ദിവസം വിജയ് കരുണാകരനെ പിടികൂടിയത്. പിന്നീട് ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തു. ബാംഗ്ലൂരിലെത്തിയ വിജയ് കരുണാകരനെ പിന്നീട് കോടതി സിബിഐയ്ക്ക് വിട്ടുകൊടുത്തു.
വിജയ് കരുണാകരനെ സിബിഐ ചോദ്യം ചെയ്ത് വരികയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് കരുതുന്നു.












Click it and Unblock the Notifications