കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസെക്രട്ടറിക്ക് 50 ലക്ഷത്തിന്റെ വീട്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വനംമന്ത്രി കെ. സുധാകരന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സുരേന്ദ്രന്‍ അരക്കോടിയോളം ചെലവ് വരുന്ന വീട് നിര്‍മിച്ചത് വിവാദത്തിന് തിരികൊളുത്തി. വീട് നിര്‍മാണത്തിന് പിന്നില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസിലെ സുധാകരനോട് എതിര്‍പ്പുള്ള ഒരു പക്ഷം രംഗത്തെത്തി.

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഊളമ്പാറ റോഡിലാണ് സുരേന്ദ്രന്റെ പുതിയ വീട്. മൂന്ന് മാസം മുമ്പാണ് ഗൃഹപ്രവേശച്ചടങ്ങ് നടന്നത്. ചടങ്ങിന് മന്ത്രിയുടെ ഓഫീസിലെ പലരെയും ക്ഷണിച്ചിരുന്നില്ല.

അമ്പത് ലക്ഷത്തോളം രൂപ ചെലവഴിച്ച് വീട് നിര്‍മിച്ചതിനുള്ള സാമ്പത്തിക സ്രോതസ്സെന്താണെന്ന് ആരാഞ്ഞാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം സുരേന്ദ്രനെ പ്രതികൂട്ടിലാക്കിയിരിക്കുന്നത്. ഇത്രയും പണം ചെലവഴിച്ച് വീട് നിര്‍മിക്കാനുള്ള സാമ്പത്തികശേഷി വരുമാനത്തിലൂടെയോ കണക്ക് പ്രകാരമുള്ള സ്വത്തായോ സുരേന്ദ്രനില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ കെല്‍ട്രോണില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിലായിരുന്നു സുരേന്ദ്രന് ജോലി. സുധാകരന്‍ എം എല്‍ എ ആയപ്പോള്‍ ഡെപ്യൂട്ടേഷനില്‍ പേഴ്സണല്‍ അസിസ്റന്റായി. മന്ത്രിയായപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായി. ഡെപ്യൂട്ടേഷനിലെ സാങ്കേതതിക പ്രശ്നങ്ങള്‍ മൂലം രണ്ട് വര്‍ഷമായി ശമ്പളം ലഭിക്കാത്ത സുരേന്ദ്രനാണ് ഇത്രയും വലിയ വീട് പണിതതെന്ന് സുരേന്ദ്രനെതിരെ രംഗത്തെത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു.

സുരേന്ദ്രന്റെ ഭാര്യയുടെ കുടുംബം സാമ്പത്തികമായി സഹായിച്ചുവെന്നാണ് സുരേന്ദ്രന്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ സുരേന്ദ്രന്റെ ഭാര്യവീട്ടുകാര്‍ അത്ര സാമ്പത്തിക ശേഷിയുള്ളവരല്ലെന്ന് സുരേന്ദ്രന്റെ എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സുരേന്ദ്രന്റെ ഭാര്യയ്ക്ക് ഓഡിയോ വിഷ്വല്‍ ആന്റ് റിപ്രോഗ്രാഫിക് സെന്ററില്‍ ജോലിയുണ്ടായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഈ ജോലി നഷ്ടമായി. ഇപ്പോള്‍ സ്പോര്‍ട് കൗണ്‍സിലില്‍ ദിവസവേതനത്തിന് പുതിയ ജോലി ചെയ്യുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X