പാമോയില്‍ കേസ് പിന്‍വലിക്കണം: ഹസ്സന്‍
തിരുവനന്തപുരം: കെ. കരുണാകരനെതിരായ പാമോയില്‍ കേസ് പിന്‍വലിക്കണമെന്ന് പ്രവാസി-ഇന്‍ഫര്‍മേഷന്‍ മന്ത്രി എം. എം. ഹസ്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കരുണാകരനെതിരായ കേസ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കെട്ടിച്ചമച്ചതാണെന്ന് താനുള്‍പ്പെടെയുള്ളവര്‍ അന്നേ പറഞ്ഞിരുന്നു. കേസ് സംബന്ധിച്ച് സുപ്രിം കോടതിയില്‍ നടപടികള്‍ സ്വീകരിക്കേണ്ട സമയമായതു കൊണ്ടാവാം കരുണാകരനെതിരായ കേസ് പിന്‍വലിക്കണമെന്ന് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത്.
ശാസ്ത്രസാഹിത്യ പരിഷത്തിനും സി ഡി എസിനും കിട്ടുന്ന ഫണ്ട് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്.
ജൂലൈ 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് മറുനാടന്‍ മലയാളി സംഗമം നടക്കുമെന്ന് ഹസ്സന്‍ അറിയിച്ചു.












Click it and Unblock the Notifications