അന്വേഷണം ശരിയായ ദിശയിലെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം: മാറാട് കൂട്ടക്കൊല സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് തനിക്ക് ബോധ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്‍. ഡി. സ്വാമി പറഞ്ഞു.
അതേ സമയം സി ബി ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ കേന്ദ്രം അതിന് തയ്യാറാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ അതൃപ്തിയുള്ളവര്‍ക്ക് കേന്ദ്രത്തെ സമീപിക്കാവുന്നതാണ്.
മാറാട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് കേന്ദ്രത്തിന് വിവരമൊന്നും ലഭിച്ചിട്ടില്ല.
വിവിധ സാമുദായിക വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത് സമാധാനാന്തരീക്ഷം ഉറപ്പുവരുത്തിയ ശേഷമേ മാറാട്ട് പുനരധിവാസത്തിന് ജില്ലാ അധികൃതര്‍ നടപടികള്‍ സ്വീകരിക്കാവൂ- കേന്ദ്രമന്ത്രി പറഞ്ഞു.












Click it and Unblock the Notifications