രാഷ്ട്രീയപകപോക്കലിന് ശ്രമം: തോമസ്
കൊച്ചി: തനിയ്ക്കെതിരെ വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതി കെട്ടിച്ചമച്ചതും ദുരുദ്ദേശ്യത്തോടെയുള്ളതുമാണെന്ന് മന്ത്രി കെ.വി.തോമസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ജൂലായ് അഞ്ച് ശനിയാഴ്ച എതിര്‍സത്യവാങ്മൂലത്തിലാണ് തോമസ് ഇക്കാര്യം വിശദീകരിച്ചത്.
കോണ്‍ഗ്രസില്‍ തന്നെ എതിര്‍ക്കുന്ന വിഭാഗമാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍. രാഷ്ട്രീയ നേട്ടമാണ് അവരുടെ ലക്ഷ്യം. പൊതുജനത്തിന്റെ മുന്നില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനും അവര്‍ ശ്രമിയ്ക്കുകയാണ്. - തോമസ് എതിര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിയ്ക്കുന്നു.
ബിജു സി. വള്ളുവനാടന്‍ നല്കിയ പൊതുതാല്പര്യഹര്‍ജി പരിഗണിച്ചശേഷമാണ് ഹൈക്കോടതി മന്ത്രി തോമസിനോട് എതിര്‍ സത്യവാങ്മൂലം നല്കാന്‍ ആവശ്യപ്പെട്ടത്. മന്ത്രി തോമസ് അനധികൃതമായി കോടികളുടെ സ്വത്ത് സമ്പാദിച്ചുവെന്നതാണ് കേസ്. കുമ്പളങ്ങി ദ്വീപില്‍ തനിയ്ക്കുള്ള ഭൂമി കുറഞ്ഞ വില കാട്ടിയെന്ന പരാതി വ്യാജമാണെന്നും മന്ത്രി വിശദീരിച്ചു. തന്റെ ഭാര്യ ഷേര്‍ളിയുടെ പേരില്‍ മൂന്ന് ആധുനിക യന്ത്രവല്ക്കൃത ബോട്ടുകളുണ്ടെന്ന ആരോപണവും നിഷേധിച്ചു. ഭാര്യയും മകളും ചേര്‍ന്ന് ഒരു ഉല്പന്നത്തിന്റെ വിതരണ ഏജന്‍സി നടത്തുക മാത്രമേയുള്ളൂവെന്നും തോമസ് പറഞ്ഞു.
കേസില്‍ ജൂലൈ എട്ടിന് വീണ്ടും കോടതി വാദം കേള്‍ക്കും.












Click it and Unblock the Notifications