Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിലിം പെട്ടിക്കും ഗുരുവായൂരില്‍ തുലാഭാരം

ഗുരുവായൂര്‍: അനുഗ്രഹം കിട്ടുന്നതിന് തുലാഭാരം സിനിമാതാരങ്ങള്‍ക്ക് മാത്രമല്ല, സിനിമയുടെ ഫിലിം പെട്ടിക്കുമാവാം. ദിലീപ് നിര്‍മിക്കുന്ന സി ഐ ഡി മൂസയുടെ ഫിലിം പെട്ടിയ്ക്കാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം തൂക്കിയത്.

റിലീസ്് ചെയ്യുന്നതിന് മുമ്പ് ദൈവാനുഗ്രഹം കിട്ടുന്നതിന് വേണ്ടിയായിരുന്നു ദിലീപ് സി ഐ ഡി മൂസയുടെ ഫിലിം പെട്ടിയുമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. ഫിലിം പെട്ടിക്ക് തുലാഭാരം നടത്തിയതിന് ശേഷം ദിലീപിനും മകള്‍ മീനാക്ഷിക്കും തുലാഭാരം നടത്തി.

വെണ്ണ കൊണ്ടാണ് സി ഐ ഡി മൂസയ്ക്ക് തുലാഭാരം നടത്തിയത്. 40 കിലോ ആയിരുന്നു തൂക്കം. ഫിലിം പെട്ടിയുടെ തുലാഭാരത്തിനായി 4001 രൂപ ദിലീപ് അടച്ചു. തുടര്‍ന്ന് ദിലീപിനും മകള്‍ മീനാക്ഷിക്കും തുലാഭാരം നടത്തി. മഞ്ജു വാര്യര്‍ ദിലീപിനോടും മകളോടും ഒപ്പമുണ്ടായിരുന്നില്ല.

ദിലീപിന് കദളിപ്പഴം, ശര്‍ക്കര, വെണ്ണ എന്നിവ കൊണ്ടാണ് തുലാഭാരം തൂക്കിയത്. 68 കിലോ ആയിരുന്നു ദിലീപിന്റെ തൂക്കം. മീനാക്ഷിയെ കദളിപ്പഴം കൊണ്ട് തുലാഭാരം തൂക്കി. തുലാഭാരങ്ങള്‍ക്ക് 8284 രൂപ ആയി.

തുടര്‍ന്ന് മേല്‍ശാന്തി താമറ്റൂര്‍ നാരായണന്‍ നമ്പൂതിരിയെ വണങ്ങിയതിന് ശേഷമാണ് ദിലീപ് ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+