കോടികളുടെ പദ്ധതിയുമായി വെള്ളാപ്പള്ളി
ദില്ലി: പ്രധാനമന്ത്രി വാജ്പേയിയെയും ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയെയും കാണുന്ന എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളിയുടെ കയ്യില്‍ കോടികളുടെ പദ്ധതികള്‍.
കേരളത്തിലെ പിന്നാക്കസമുദായങ്ങളുടെ ഉദ്ധാരണത്തിനായി 575 കോടിയുടെ പദ്ധതിയാണ് വെള്ളാപ്പള്ളി കേന്ദ്രനേതാക്കളുടെ മുന്നില്‍ സമര്‍പ്പിക്കുക. ഒരു മൈക്രോ ഫിനാന്‍സ് പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. സഹകരണസംഘങ്ങള്‍ സ്ഥാപിച്ചും അരലക്ഷത്തോളം സ്വയം സഹായസംഘങ്ങള്‍ വഴിയും 10 ലക്ഷം കുടുംബങ്ങളെ സഹായിക്കാനുള്ളതാണ് ഈ പദ്ധതി. അഡ്വ. രാജന്‍ബാബു എംഎല്‍എ, ആര്‍.കെ. ദാസ് എന്നിവര്‍ വെള്ളാപ്പള്ളിയോടൊപ്പമുണ്ട്.
സംസ്ഥാന പിന്നാക്ക സമുദായ കോര്‍പ്പറേഷന് 41.09 കോടി നല്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിയ്ക്കും. നേരത്തെ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം മാനവവിഭവശേഷി മന്ത്രി മുരളീമനോഹര്‍ ജോഷിയെ സന്ദര്‍ശിച്ചു. ശ്രീനാരായണഗുരുവിന്റെ ദര്‍ശനവും ചരിത്രവും എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും. ഗുരുദേവന്റെ കഥ ഉപപാഠപുസ്തകമാക്കാനും തീരുമാനമായി.












Click it and Unblock the Notifications