വിജയ് കരുണാകരന്‍ ആലപ്പുഴക്കാരന്‍
ബാംഗ്ലൂര്‍: വ്യാജരേഖകളുണ്ടാക്കി വിവിധ ബാങ്കുകളില്‍ നിന്നും 25 കോടി തട്ടിയ വിജയ് കരുണാകരന്‍ എന്ന മലയാളി ആലപ്പുഴക്കാരനാണെന്ന് തെളിഞ്ഞു. ആലപ്പുഴ നീര്‍ക്കുന്നം പഴവൂരിലെ കരുണാകരമേനോന്റെ മകനാണ് 54കാരനായ വിജയ് കരുണാകരന്‍ എന്ന പേരിലറിയപ്പെടുന്ന നാരായണക്കുറുപ്പ്.
കേരളത്തില്‍ നിന്നും ചെറുപ്പത്തിലേ നാടുവിട്ടോടിപ്പോയ ആളാണ് വിജയ് കരുണാകരന്‍ എന്ന നാരായണക്കുറുപ്പ്. ഒട്ടേറെ തട്ടിപ്പ് കേസുകളില്‍ പ്രതിയാണിയാള്‍.
കേരളം വിട്ട് അന്യനാടുകളില്‍ അലഞ്ഞ നാരായണക്കുറുപ്പ് 1984ലാണ് പേര് മാറ്റിയത്. വിജയ് കരുണാകരന്‍ എന്നതായിരുന്നു പുതിയ പേര്. കര്‍ണ്ണാടക സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിന്റെ മേധാവിയായി മാറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പേര് മാറ്റിയത്. ചന്ദനക്കടത്തിലും കുറുപ്പ് പങ്കാളിയായിട്ടുണ്ട്. സിനിമക്കാര്‍ മുതല്‍ രാഷ്ട്രീയക്കാരെ വരെ കുറുപ്പ് പറ്റിച്ചിട്ടുണ്ട്.
മംഗലാപുരം സ്വദേശി മീനയാണ് ഭാര്യ. ഇവര്‍ക്ക് മക്കളില്ല. ബാംഗ്ലൂരില്‍ വെസ്റ് ഓഫ് കോര്‍ഡ് റോഡിലായിരുന്നു താമസം. നാരായണക്കുറുപ്പ് നൈജീരിയയില്‍ അറസ്റിലായപ്പോള്‍ മീന വെസ്റ് ഓഫ് കോര്‍ഡിലെ വീട് വിട്ട് സ്വദേശത്തേക്ക് മടങ്ങിപ്പോയി.












Click it and Unblock the Notifications