ശങ്കരാചാര്യരുടെ നിര്‍ദേശം തള്ളി
ലഖ്നോ: അയോധ്യപ്രശ്നം പരിഹരിക്കുന്നതിന് കാഞ്ചി ശങ്കരാചാര്യര്‍ മുന്നോട്ട് വച്ച പരിഹാര നിര്‍ദേശങ്ങള്‍ മുസ്ലിം വ്യക്തിനിമയ ബോര്‍ഡ് തള്ളി.
ജൂലൈ ആറ് ഞായറാഴ്ച ലഖ്നോവില്‍ ചേര്‍ന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡാണ് ഈ തീരുമാനമെടുത്തത്. ബാബറി മസ്ജിദിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് മൗലാന കാല്‍ബെ സാദിഖ് പറഞ്ഞു.
പ്രശ്നത്തിന് ശങ്കരാചാര്യര്‍ പരിഹാരമൊന്നും നിര്‍ദേശിച്ചില്ല. തര്‍ക്കഭൂമി അയോധ്യക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുകൊടുക്കാന്‍ മാത്രമാണ് ശങ്കരാചാര്യര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പള്ളിയുടെ കാര്യത്തില്‍ ശങ്കരാചാര്യര്‍ മൗനം പാലിക്കുന്നുവെന്നും മൗലാന കാല്‍ബെ സാദിഖ് പറഞ്ഞു.
അയോധ്യാപ്രശ്നത്തിന്റെ എല്ലാ വശങ്ങളും യോഗം ചര്‍ച്ച ചെയ്തു. ശരിയത്ത് പ്രകാരം ഒരിയ്ക്കല്‍ ഉണ്ടായ പള്ളി എല്ലായ്പോഴും പള്ളിയായിരിക്കും. ആ പ്രദേശം എപ്പോഴും അള്ളായുടെ സ്ഥലമായിരിക്കും. - ഇതായിരുന്നു യോഗത്തില്‍ ഉയര്‍ന്നുവന്ന പൊതു അഭിപ്രായം.
നദ്വ-തുല്‍-ഉലമ കോളെജില്‍ നടന്ന യോഗത്തില്‍ ആകെയുള്ള 51 പ്രവര്‍ത്തകസമിതി അംഗങ്ങളില്‍ 36 പേര്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നാരും പങ്കെടുത്തില്ല.












Click it and Unblock the Notifications