ശങ്കരാചാര്യരുടെ ഫോര്‍മുല ലീഗ് തള്ളി
ലഖ്നോ: കാഞ്ചി ശങ്കരാചാര്യര്‍ അയോധ്യാപ്രശ്നം പരിഹരിയ്ക്കാന്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ മുസ്ലിം ലീഗ് തള്ളി. ശങ്കരാചാര്യരുടേത് വെറും രാഷ്ട്രീയ അഭ്യാസം മാത്രമാണെന്ന് ലീഗ് ദേശീയ പ്രസിഡന്റ് ജി.എം. ബനാത്ത്വാല പറഞ്ഞു.
ശങ്കരാചാര്യരുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലിം വ്യക്തിനിയമബോര്‍ഡ് ഞായറാഴ്ച യോഗം ചേരാനിരിയ്ക്കെയാണ് മുസ്ലിം ലീഗിന്റെ ഈ അഭിപ്രായം. മുസ്ലിം വ്യക്തിനിയമബോര്‍ഡിന്റെ തീരുമാനത്തെ ലീഗിന്റെ അഭിപ്രായം സ്വാധീനിയ്ക്കാനിടയുണ്ട്. മുസ്ലിം വ്യക്തിനിയമബോര്‍ഡ് അംഗം കൂടിയാണ് ബനാത്ത്വാല.
തര്‍ക്കരഹിതഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിയ്ക്കാന്‍ അനുവദിക്കണമെന്നതാണ് ശങ്കരാചാര്യരുടെ നിര്‍ദേശമെന്നറിയുന്നു. തര്‍ക്കഭൂമിയില്‍ തന്നെ ഒരു ക്ഷേത്രം നില്ക്കുമ്പോള്‍ തര്‍ക്കരഹിതഭൂമിയില്‍ മറ്റൊരു ക്ഷേത്രത്തിന്റെ ആവശ്യമെന്താണ്?- ബനാത്ത് വാല ചോദിക്കുന്നു. മുസ്ലിം വ്യക്തിനിയമബോര്‍ഡ് യോഗത്തിലും താന്‍ ഈ അഭിപ്രായം ഉയര്‍ത്തുമെന്നും ബനാത്ത് വാല പറയുന്നു.












Click it and Unblock the Notifications