മാറാട്: കോടതി രൂപീകരിക്കും
കോഴിക്കോട്: മാറാട് കേസില്‍ വിചാരണ നടത്തുന്നതിന് പ്രത്യേക കോടതിയോ ഫാസ്റ് ട്രാക്ക് കോടതിയോ രൂപീകരിക്കും.
മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ എം. വി. രാഘവന്‍, എം. കെ. മുനീര്‍, പി. ശങ്കരന്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
മാറാട് പുനരധിവാസം ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിന് മന്ത്രിസഭാ ഉപസമിതി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം തീരുമാനിച്ചു. മാറാട്ടേക്ക് വിവിധ മതങ്ങളിലുള്ളവരെയും രാഷ്ട്രീയ സംഘടനകളിലുള്ളവരെയും ഉള്‍പ്പെടുത്തി മതസൗഹാര്‍ദറാലി നടത്തും. മാറാട് കൂട്ടക്കൊലയിലെ പ്രതികള്‍ക്കെതിരെ ഏതാനും ദിവസങ്ങള്‍ക്കകം കുറ്റപത്രം സമര്‍പ്പിക്കും.
പുനരധിവാസത്തിന് പുതിയ മാര്‍ഗരേഖയുണ്ടാക്കാന്‍ ജില്ലാ ഭരണാധികാരികളോടും പൊലീസിനോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി എം. കെ. മുനീര്‍ അറിയിച്ചു. ഈ രൂപരേഖ മന്ത്രിസഭാ ഉപസമിതിയുടെ ചര്‍ച്ചയ്ക്ക് ശേഷം സര്‍ക്കാരിന് മുന്നില്‍വയ്ക്കും. ബന്ധപ്പെട്ട എല്ലാവരുമായുള്ള കൂടിയാലോചിച്ച ശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുനരധിവാസം ആരംഭിക്കും.
യോഗത്തില്‍ ബി ജെ പിയും അരയസമാജവും പങ്കെടുത്തില്ല. ബി ജെ പിയെ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ പറ്റാത്തതിനെതിരെ വിമര്‍ശനമുണ്ടായി.












Click it and Unblock the Notifications