കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും ചെറിയ സംഗീത ഉപകരണവുമായി...

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ സംഗീത ഉപകരണമുണ്ടാക്കിയെന്ന് ഒരു പ്രാദേശിക ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ജീവനക്കാരനായ ജയപ്രകാശ് അവകാശപ്പെടുന്നു.

4.5 സെന്റിമീറ്റര്‍ നീളവും 1.5 സെന്റിമീറ്റര്‍ വീതിയുമുള്ളതാണ് ജയപ്രകാശ് സുഷിരി എന്ന് പേരിട്ടിരിക്കുന്ന സംഗീതഉപകരണം. 500 മില്ലിഗ്രാമാണ് ഭാരം. വിവിധ വലിപ്പത്തില്‍ സുഷിരങ്ങളുള്ള ഈ ഉപകരണത്തില്‍ നിന്നും സാക്സോഫോണില്‍ നിന്നുമുള്ളതു പോലുള്ള ശബ്ദമാണുണ്ടാവുക. 15 വര്‍ഷത്തെ ഗവേഷണഫലമായാണ് ഈ ഉപകരണം ഉണ്ടാക്കിയതെന്ന് ജയപ്രകാശ് പറയുന്നു.

സുഷിരിയില്‍ ഏഴ് സ്വരങ്ങളും വായിക്കാനാവുമെന്ന് ജയപ്രകാശ് പറഞ്ഞു. കര്‍ണാട്ടിക്ക് മുതല്‍ പാശ്ചാത്യസംഗീതം വരെയുള്ള ഏത് തരം സംഗീതവും ഇതില്‍ വായിക്കാം. ചന്ദനത്തിലോ ദേവദാരുവിലോ ആണ് ഇതുണ്ടാക്കുക. സുഷിരം എന്ന വാക്കില്‍ നിന്നാണ് സുഷിരി എന്ന പേരുണ്ടായത്.

സംഗീതത്തില്‍ ഔപചാരിക പരിശീലനം നേടാത്ത ജയപ്രകാശ് മുത്തഛനില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ത്യാഗരാജ ഭാഗവതരാണ് തന്റെ പ്രചോദനമെന്ന് ജയപ്രകാശ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X