Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴ് സ്വാശ്രയ കോളജുകള്‍ക്ക് കൂടി അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ക്ക് കൂടി അനുമതിയായി.

മൂന്ന് എഞ്ചിനീയറിംഗ് കോളജുകള്‍ക്കും രണ്ട് എം ബി എ കോളജുകള്‍ക്കും രണ്ട് എം സി എ കോളജുകള്‍ക്കുമാണ് അനുമതി. പറവൂര്‍, തൃശൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് എഞ്ചിനീയറിംഗ് കോളജുകള്‍.

പത്തനംതിട്ട സെന്റ് ജോണ്‍സ് കോളജിലും തിരുവനന്തപുരം പെരിങ്ങമല അല്ലാമ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിലുമാണ് എം ബി എ കോഴ്സുകള്‍ക്ക് അനുമതി ലഭിച്ചത്. എം ി എ കോഴ്സുകള്‍ തുടങ്ങുന്നത് കോഴിക്കോട് ഡൊയാക് സെന്ററിലും കൊല്ലം ശ്രീനാരായണ കോളജ് ഒഫ് ടെക്നോളജിയിലുമാണ്.

ഡൊയാക് സെന്ററില്‍ 50 സീറ്റാണുള്ളത്. മറ്റെല്ലാ സ്ഥാപനങ്ങളിലും 60 സീറ്റ് വീതമുണ്ട്. ഈ കോളജുകള്‍ക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അനുമതിയുണ്ട്.

സര്‍ക്കാര്‍-മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശനം സംബന്ധിച്ച് മാനേജ്മെന്റുകള്‍ സത്യവാങ്മൂലം നല്‍കിയതിന് ശേഷം പ്രവേശനം അനുവദിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+