Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരകസംഹിതയെക്കുറിച്ച് വ്യത്യസ്ത പുസ്തകം

തിരുവനന്തപുരം: ഡോ. എം.എസ്. വല്യത്താന്‍ ചരകസംഹിതയെക്കുറിച്ചെഴുതിയ പുസ്തകം ജൂലൈ ആറ് ഞായറാഴ്ച പ്രകാശനം ചെയ്യും. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ടിലെ അച്യുതമേനോന്‍ സെന്റര്‍ ഓഡിറ്റോറിയത്തിലാണ് പുസ്തകപ്രകാശനം നടത്തുക.

ചരക സംഹിതയുടെ ഒരു വ്യാഖ്യാനമാണ് ഈ പുസ്തകം. അതേ സമയം ചരകനെക്കുറിച്ചുള്ള എന്റെ ചിന്തകളും ഈ പുസ്തകത്തിലുണ്ട്. - കേരള സയന്‍സ്, ടെക്നോളജി, എന്‍വയോണ്‍മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഡോ.എം.എസ്. വല്യത്താന്‍ പറഞ്ഞു.

11 വര്‍ഷം മുമ്പ് യാദൃച്ഛികമായാണ് ഒരു പ്രഭാഷണത്തിനായി ചരകസംഹിത വായിക്കാനിടയായത്. ചാലക്കുടിയിലെ രാഘവന്‍ തിരുമുല്പാടിന്റെ സഹായത്തോടെ പിന്നീട് ചരക സംഹിത 1999ല്‍ കാര്യമായി പഠിക്കാന്‍ ശ്രമിച്ചു. ജൈവിക ഗവേഷണത്തിന് ഉപയോഗിക്കാവുന്ന ചില നിര്‍ദേശങ്ങളും ഞാന്‍ പുസ്തകത്തില്‍ നല്കിയിട്ടുണ്ട്. - വല്യത്താന്‍ പറഞ്ഞു.

ആയുര്‍വേദ ഡോക്ടറും കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ മുഖ്യഡോക്ടറുമായ ഡോ. പി.കെ. വാരിയരാണ് പ്രകാശനം നിര്‍വഹിക്കുക. അലോപ്പതി ഡോക്ടറും ഹൃദ്രോഗവിദഗ്ധനുമായ ഡോ. വല്യത്താന്‍ ആയുര്‍വേദത്തെക്കുറിച്ചെഴുതിയ പുസ്തകം വ്യത്യസ്തവായനാനുഭവമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+