കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദന്‍ പാകിസ്ഥാനിലുണ്ടാവാം: മുഷാറഫ്

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്നുണ്ടാവാമെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്.

ഒരു വലിയ സംഘമാണ് ബിന്‍ ലാദനെ സംരക്ഷിക്കുന്നതെങ്കില്‍ അയാള്‍ അതിര്‍ത്തിക്കടുത്ത് അഫ്ഗാനിസ്ഥാനിലായിരിക്കും. 10 പേരില്‍ താഴെയുള്ള ഒരു ചെറുസംഘമാണ് ഒളിപ്പിച്ചിരിക്കുന്നതെങ്കില്‍ ലാദന്‍ പാകിസ്ഥാനിലായിരിക്കും.- പാരീസിലെ ലി മോണ്ഡെ ദിനപത്രമാണ് മുഷാറഫ് ഇങ്ങനെ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തത്.

അഫ്ഗാനിസ്ഥാനിലെ സര്‍ക്കാര്‍ ദുര്‍ബലമാണെന്ന് മുഷാറഫ് പറഞ്ഞു. തലസ്ഥാനമായ കാബൂളിനപ്പുറത്തേക്ക് സര്‍ക്കാരിന് സ്വാധീനമില്ല.

അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആറായിരത്തോളം സൈനികരെ നിയോഗിച്ചിട്ടുള്ളതിനാല്‍ ലാദനെ ഒരു വലിയ സംഘത്തിന് ഒളിപ്പിക്കാനാവില്ലെന്ന് മുഷാറഫ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X