ഇനിയും പ്രതീക്ഷ: ശങ്കരാചാര്യര്‍
ചെന്നൈ: അയോധ്യാപ്രശ്നം പരിഹരിക്കാന്‍ താന്‍ മുന്നോട്ട് വച്ച ഫോര്‍മുല മുസ്ലിം വ്യക്തിനിയമബോര്‍ഡ് തള്ളിയാലും ഇനിയും തനിക്ക് പ്രതീക്ഷയുണ്ടെന്ന് കാഞ്ചി പീഠാധിപതി ജയേന്ദ്ര സരസ്വതി.
ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ബോര്‍ഡ് ഇനിയും തയ്യാറാവും. തന്റെ ഫോര്‍മുല മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുവെന്ന് കരുതുന്നില്ല. തന്റെ ഫോര്‍മുല മുമ്പൊരിയ്ക്കലും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തള്ളിയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ ചര്‍ച്ചകള്‍ക്ക് മുന്നോട്ട് വന്നു. - അദ്ദേഹം പറഞ്ഞു.
അയോദ്ധ്യാ പ്രശ്നം പരിഹരിക്കാന്‍ താന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിയതിന്റെ കാരണം മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കണം. ഫോര്‍മുല തള്ളിക്കളയുന്നതായി പരസ്യപ്രസ്താവന നടത്തുംമുമ്പ് അവര്‍ താനുമായി കൂടിയാലോചന നടത്തേണ്ടിയിരുന്നു. - ശങ്കരാചാര്യര്‍ പറഞ്ഞു.












Click it and Unblock the Notifications