Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാര്‍: സോണിയ

ഷിംല: ലോക്സഭാതിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ജൂലൈ ഏഴ് തിങ്കളാഴ്ച ഷിംലയില്‍ മൂന്ന് ദിവസത്തെ കോണ്‍ഗ്രസ് ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സോണിയാ ഗാന്ധി.

ഈ വര്‍ഷമായാലും അടുത്ത വര്‍ഷമായാലും ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറായിക്കഴിഞ്ഞു. ഇക്കുറി ജനങ്ങള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ തള്ളിക്കളയുമെന്നും എനിയ്ക്കുറപ്പുണ്ട്. - സോണിയാ ഗാന്ധി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ തീവ്രവാദം എന്ന വിഷയത്തെ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. തീവ്രവാദത്തിന്റെ പേരില്‍ ജനങ്ങളെ വിഘടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ് ബിജെപി സര്‍ക്കാര്‍. - സോണിയ ആരോപിച്ചു.

15 സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് ശിബിരത്തില്‍ 260 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+