തമിഴ്നാട്ടില്‍ പകരം ജീവനക്കാരെ നിയമിക്കും
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം പൊളിയ്ക്കാന്‍ സര്‍ക്കാര്‍ താല്ക്കാലികമായി ജോലിക്ക് ആളെ നിയമിച്ചുതുടങ്ങി.
സെക്രട്ടറേറിയറ്റിലും ജില്ലാ കളക്ടറേറ്റിലും താല്ക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള ഇന്റര്‍വ്യൂ നടക്കുകയാണ്. അതേ സമയം അറസ്റിലായ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരെയും വിട്ടയക്കാന്‍ ആവശ്യപ്പെട്ട്കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയ്ക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ്.
സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ സമരം തുടരുന്നുണ്ടെങ്കില്‍ എല്ലാവരിലും പരക്കെ ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം സമരത്തില്‍ പങ്കെടുത്ത ഒരു ലക്ഷം ജീവനക്കാരെയാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്.
സമരത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ഡിഎംകെ നേതാവ് കരുണാനിധി പ്രധാനമന്ത്രിയ്ക്ക് സന്ദേശം നല്കിയിട്ടുണ്ട്.












Click it and Unblock the Notifications