Get Updates
Get notified of breaking news, exclusive insights, and must-see stories!

പിജിയ്ക്കെതിരെ എം.എന്‍. വിജയന്‍

തിരുവനന്തപുരം: ഇഎംഎസ്സിനെതിരെ സിപിഎം സൈദ്ധാന്തികന്‍ പി. ഗോവിന്ദപ്പിള്ള നടത്തിയ വിമര്‍ശനത്തിനെതിരെ എം.എന്‍. വിജയന്റെ പരോക്ഷ വിമര്‍ശനം. ദേശാഭിമാനി വാരികയിലാണ് അതിന്റെ പത്രാധിപര്‍ കൂടിയായ എം.എന്‍. വിജയന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

പത്രാധിപര്‍ എഴുതുന്ന കാഴ്ചപ്പാട് എന്ന കുറിപ്പിലാണ് പരോക്ഷമായി ഗോവിന്ദപ്പിള്ളയ്ക്കെതിരായ വിമര്‍ശനം. ലേഖനം വിശദീകരിക്കുന്നു: ഉള്ളിമണമില്ലെങ്കില്‍ പിന്നെ ഉള്ളി തന്നെ എന്തിന് എന്നത് ഒരു ജാപ്പനീസ് പഴമൊഴിയാണ്. അസ്ഥാനത്തും അസമയത്തും വരുന്ന ഒരു പ്രസ്താവം ഇപ്പോള്‍ വിഷം പോലെ പ്രസ്ഥാനത്തില്‍ വ്യാപിച്ചുകൊണ്ടിരിയ്ക്കുന്നു. ആവശ്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ ആത്മഹത്യ ചെയ്യാം. സംഘടനയെതന്നെ തകര്‍ക്കാതെ ആര്‍ക്കും ഇഎംഎസിനെ തകര്‍ക്കുക സാധ്യമല്ല. ഇഎം എന്നത് ഒരാളുടെ പേരല്ലാതായിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് ഇതിന് കാരണം. അതുകൊണ്ട് ഇഎംഎസ് ജീവിച്ചിരിക്കുമ്പോള്‍ നടത്തേണ്ട വിമര്‍ശനങ്ങള്‍ ഇപ്പോള്‍ പ്രത്യക്ഷത്തില്‍ അര്‍ത്ഥശൂന്യമായിരിക്കുന്നു.

പിജി ഈയിടെ ഭാഷാപോഷിണി മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇഎംഎസിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. ഇത് പിന്നീട് പാര്‍ട്ടിയ്ക്കുള്ളില്‍ വന്‍ വിവാദത്തിന് തിരികൊളുത്തി. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ഇപ്പോള്‍ എം.എന്‍. വിജയന്‍ ദേശാഭിമാനി വാരികയില്‍ എഴുതിയിരിക്കുന്ന ലേഖനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+