വിജയ് കരുണാകരന്റെ വീട് തേടി സിബിഐ
ബാംഗ്ലൂര്‍: വ്യാജരേഖകളുണ്ടാക്കി വിവിധ ബാങ്കുകളില്‍ നിന്നും 25 കോടി തട്ടിയ വിജയ് കരുണാകരന്‍ എന്ന മലയാളിയുടെ വീട് തേടി സിബിഐ കേരളത്തില്‍ എത്തും.
കൊല്ലം ജില്ലയിലാണോ ആലപ്പുഴ ജില്ലയിലാണോ വിജയ് കരുണാകരന്റെ വീട് എന്ന കാര്യത്തില്‍ ചില സംശയങ്ങള്‍ ബാക്കിനില്ക്കുന്നുണ്ട്. നേരത്തെ വിജയ് കരുണകാരന്‍ എന്ന നാരായണക്കുറുപ്പ് ആലപ്പുഴക്കാരനാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. ആലപ്പുഴ നീര്‍ക്കുന്നം പഴവൂരിലെ കരുണാകരമേനോന്റെ മകനാണെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ അദ്ദേഹം കൊല്ലത്തുകാരനാണെന്നതാണ് പുതിയ കണ്ടെത്തല്‍. ഇപ്പോഴും വിജയ് കരുണാകരന്‍ എന്ന നാരായണക്കുറുപ്പിന്റെ കുടുംബപശ്ചാത്തലങ്ങള്‍ അജ്ഞാതമാണ്. രണ്ടാംകുറ്റി പ്രതിഭ നഗറില്‍ ഒരു കശുവണ്ടി മുതലാളിയുടെ ബന്ധുവാണ് വിജയ് കരുണാകരന്‍ എന്ന് കരുതുന്നു. എന്നാല്‍ ഈ കശുവണര്ടി മുതലാളിയാരാണെന്ന് ആര്‍ക്കുമറിയില്ല.
വിജയ് കരുണാകരന്റെ വീട് ശക്തികുളങ്ങരയിലാണെന്നും കരുനാഗപ്പള്ളിയിലാണെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലും കുറ്റവാളികളുടെ പട്ടികയില്‍ വിജയ് കരുണാകരന്റെ പേരില്ല.
കേരളത്തില്‍ നിന്നും ചെറുപ്പത്തിലേ നാടുവിട്ടോടിപ്പോയ ആളാണ് വിജയ് കരുണാകരന്‍ എന്ന നാരായണക്കുറുപ്പ്. ഒട്ടേറെ തട്ടിപ്പ് കേസുകളില്‍ പ്രതിയാണിയാള്‍.












Click it and Unblock the Notifications