ബസുവിന് ബസു പ്രതിമ സമ്മാനം
കൊല്‍ക്കത്ത: മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവിന് ജന്മദിന സമ്മാനായി സഖാക്കളില്‍ നിന്ന് ലഭിച്ചത് അദ്ദേഹത്തിന്റെ മാതൃകയിലുള്ള പ്രതിമ.
സുശാന്തറായ് ഉണ്ടാക്കിയ പ്രതിമക്ക് ബസുവിന്റെ ഉയരം തന്നെയാണ്. ബസുവിന്റെ സ്ഥിരം വേഷമായ വെള്ള കുര്‍ത്തയും ദോത്തിയും കറുത്ത ലതര്‍ ഷൂസും ധരിച്ച നിലയിലാണ് പ്രതിമ.
പശ്ചിംബാഗാള്‍ ഗതാഗതമന്ത്രി സുഭാഷ് ചക്രവര്‍ത്തിയാണ് ബസുവിന് പ്രതിമ സമ്മാനിച്ചത്. എല്ലാ വര്‍ഷവും ജന്മദിനത്തില്‍ ബസുവിനെ ആശംസിക്കാനായി കുട്ടികളുടെ സംഘവുമായെത്തുന്നയാളാണ് സുഭാഷ് ചക്രവര്‍ത്തി.
വിവിധ സി പി എം നേതാക്കള്‍ ബസുവിന് ജന്മദിനാശംസ പകരാനായെത്തി. താന്‍ ജന്മദിനങ്ങളാഘോഷിക്കാറില്ലെന്നും എന്നാല്‍ ആശംസിക്കാനായി ആളുകളെത്തുമ്പോള്‍ അവരെ തടയാനാവില്ലെന്നും ബസു പറഞ്ഞു.












Click it and Unblock the Notifications