Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിത്രാഞ്ജലി തിയേറ്ററില്‍ എ സര്‍ട്ടിഫിക്കറ്റ് സിനിമ

കൊച്ചി: കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള വടക്കന്‍പറവൂരിലെ ചിത്രാഞ്ജലി തിയേറ്ററില്‍ എ സര്‍ട്ടിഫിക്കറ്റുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

വടക്കന്‍ പറവൂരിലെ ചിത്രാഞ്ജലി തിയേറ്ററില്‍ ഗേള്‍സ് ക്ലബ് എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. ലൈംഗികതയുടെ അതിപ്രസരമുള്ള ചിത്രം ചിത്രാഞ്ജലി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

അതേ സമയം നഷ്ടത്തിലാണെങ്കിലും ചിത്രാഞ്ജലി തിയേറ്ററുകളില്‍ എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നും കോര്‍പ്പറേഷന് എ സര്‍ട്ടിഫിക്കറ്റ് ചിത്രം പ്രദര്‍ശിപ്പിച്ചതിനെ പറ്റി അറിയില്ലെന്നും കെ എസ് എഫ് ഡി സി മാനേജിംഗ് ഡയറക്ടര്‍ ടി. കെ. രവീന്ദ്രന്‍ പറഞ്ഞു. എ സര്‍ട്ടിഫിക്കറ്റ് ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്ററിന്റെ മാനേജര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

നഷ്ടത്തിലോടുന്ന ബി ക്ലാസ് തിയേറ്ററാണ് പറവൂരിലേതെന്നും ലാഭമുണ്ടാക്കാന്‍ വേണ്ടിയാവാം എ സര്‍ട്ടിഫിക്കറ്റ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+