എല്ലാ ജില്ലകളിലും കുടുംബ കോടതി
തൃശൂര്‍: പാര്‍ലമെന്റിന്റെ സ്ത്രീ ശാക്തീകരണ സമിതിയുടെ ശുപാര്‍ശ പ്രകാരം എല്ലാ ജില്ലകളിലും കുടുംബ കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര നിയമസഹമന്ത്രി പി. സി. തോമസ് അറിയിച്ചു.
രാജ്യത്തെ എല്ലാ ജില്ലാകോടികളും കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനുള്ള പദ്ധതി ധനകാര്യകമ്മിഷന്റെ അനുമതി ലഭിച്ച ശേഷം നടപ്പിലാക്കും. ഓരോ ജില്ലാ കോടതിയും കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന് രണ്ട് കോടി രൂപയാണ് ചെലവ്. മൊത്തം 1200 കോടിയാണ് ചെലവ് കണക്കാക്കുന്നത്. എല്ലാ ജില്ലാ കോടതികളും നെറ്റ്വര്‍ക്ക് വഴി ബന്ധിപ്പിച്ചിരിക്കും. രാജ്യത്തെ നാല് വന്നഗരങ്ങളിലായിരിക്കും പദ്ധതി ആദ്യം നടപ്പിലാക്കുന്നത്.
രാജ്യത്തെ ജില്ലാ കോടതികളുള്‍പ്പെടെ കീഴ്കോടതികളില്‍ ജഡ്ജിമാരുടെ രണ്ടായിരത്തോളം തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്. ഉന്നതതല കോടതികളിലും ജഡ്ജിമാരുടെ ഒഴിവുണ്ട്. ജില്ലാ കോടതികളിലെ ഒഴിവുകള്‍ നികത്താന്‍ കേന്ദ്ര നിയമമന്ത്രി അരുണ്‍ ജെറ്റ്ലി എല്ലാ ഹൈക്കോടതികള്‍ക്കും കത്തയച്ചിട്ടുണ്ട്.
അതിവേഗ കോടതികള്‍ സ്ഥാപിച്ചിട്ടും കേസുകളുടെ വിചാരണയിലുണ്ടാവുന്ന കാലതാമസം ഒഴിവാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്ത് 1773 അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നായിരുന്നു നിര്‍ദേശമെങ്കിലും 1300 കോടതികള്‍ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ.
കേരളത്തില്‍ 38 കോടതികളാണ് സ്ഥാപിക്കേണ്ടത്. എന്നാല്‍ 27 അതിവേഗ കോടതികള്‍ മാത്രമേ ഇതുവരെയായി നിലവില്വന്നിട്ടുള്ളൂ. ഒരു അതിവേഗകോടതിയില്‍ മാസത്തില്‍ 14 കേസുകള്‍ പൂര്ത്തിയാക്കേണ്ടേതാണ്. എന്നാല്‍ പല കാരണങ്ങളാല്‍ ഇത് സാധിക്കുന്നില്ല- പി. സി. തോമസ് പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications