കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനി പടരുന്നു; അധികൃതര്‍ക്ക് അലംഭാവം

  • By Super
Google Oneindia Malayalam News

തൊടുപുഴ: പകര്‍ച്ചപ്പനി ഇടുക്കി ജില്ലയില്‍ വ്യാപകമായിട്ടും രോഗം പകരുന്നത് തടയാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുയര്‍ന്നു.

ഒട്ടേറെ പേരാണ് പനി ബാധിച്ച് ജില്ലയില്‍ മരിച്ചത്. എലിപ്പനി, ഡെങ്കിപ്പനി എന്നിവ ബാധിച്ച് ഒട്ടേറെയാളുകള്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ദിവസവും ഒട്ടേറെ പേരാണ് പനി ബാധിച്ച് ആശുപത്രികളിലെത്തുന്നത്.

ജില്ലയില്‍ 2003 ജനവരി മുതല്‍ 92 പേര്‍ക്ക് ഡെങ്കിപ്പനിയും 64 പേര്‍ക്ക് എലിപ്പനിയും 43 പേര്‍ക്ക് ടൈഫോയ്ഡും 21 പേര്‍ക്ക് മലമ്പനിയും ബാധിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സി. സി. ഭാസ്കരന്‍ അറിയിച്ചു.

രോഗം പടരുന്നതിന്റെ പ്രധാന കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത് വൃത്തിഹീനമായ പരിസരമാണ്. വൃത്തിയില്ലാത്ത ഭക്ഷണവും കുടിവെള്ളവുമാണ് രോഗം പടര്‍ത്തുന്നത്. ഇതുസംബന്ധിച്ച് ബോധവത്കരണം നടത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെടുന്നതുകൊണ്ടാണ് രോഗം പകരുന്നത് തടയാനാവാത്തത്. മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും രോഗം കൂടുതല്‍ പേര്‍ക്ക് വരാതിരിക്കാന്‍ അത് പോര.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X