Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയകൃഷ്ണന്‍ വധം: സാക്ഷിയായി കുട്ടികളെത്തി

തലശ്ശേരി: യുവമോര്‍ച്ച വൈസ് പ്രസിഡണ്ടായിരുന്ന കെ. ടി. ജയകൃഷ്ണനെ വധിച്ച കേസില്‍ സാക്ഷിപറയാന്‍ 11 കുട്ടികള്‍ ജൂലൈ എട്ട് ചൊവാഴ്ച കോടതിയിലെത്തി. പക്ഷേ വിചാരണ നടന്നില്ല.

മൊകേരി ഈസ്റ് യു പി സ്കൂളിലെ ക്ലാസ് മുറിയില്‍ വച്ചാണ് ജയകൃഷ്ണന്‍ വെട്ടേറ്റ് മരിച്ചത്. ജയകൃഷ്ണന്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ആറ് ബി യിലെ കുട്ടികളാണ് സാക്ഷിപറയാന്‍ കോടതിയിലെത്തിയത്. 31 മുതല്‍ 44 വരെയുള്ള സാക്ഷികളെയാണ് ചൊവാഴ്ച വിസ്തരിയ്ക്കേണ്ടിയിരുന്നത്. 33, 35, 42 എന്നീ സാക്ഷികള്‍ കോടതിയിലെത്തിയില്ല. പ്രോസിക്യൂഷന് ഗുണകരമല്ലാത്തതിനാലാണ് നാലാം ദിവസമായ ചൊവാഴ്ചയും വിചാരണ നടക്കാത്തത്. കുട്ടികളെ കോടതിമുറിയില്‍ വിളിച്ചശേഷമാണ് വിസ്തരിയ്ക്കാതെ വിട്ടത്. ബുധനാഴ്ച 45 മുതല്‍ 58 വരെയുള്ള സാക്ഷികളെ വിസ്തരിയ്ക്കേണ്ടതാണ്. ഇതില്‍ 12 പേര്‍ കുട്ടികളാണ്. ജയകൃഷ്ണന്‍ മരിച്ചവീണ ക്ലാസില്‍ ഉണ്ടായിരുന്ന കുട്ടികളെയാണ് സാക്ഷികളായി വിസ്തരിയ്ക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+