കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ ഫീസ്: ചര്‍ച്ച വഴിമുട്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് ക്വാട്ടയിലെ ഫീസ് സംബന്ധിച്ച് മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വഴിമുട്ടി.

കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളജും കാരക്കോണം സി എസ് ഐ മെഡിക്കല്‍ കോളജുമാണ് ഫീസ് സംബന്ധിച്ച സര്‍ക്കാര്‍ നയം അംഗീകരിക്കാന്‍ വിസമ്മതിക്കുന്നത്. മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് 3.2 ലക്ഷമായി ഫീസ് നിശ്ചയിക്കണമെന്നാണ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആവശ്യപ്പെടുന്നത്. കാരക്കോണം സി എസ് ഐ മെഡിക്കല്‍ കോളജിന്റെ ആവശ്യം ഫീസ് 3.5 ലക്ഷമാക്കണമെന്നാണ്.

മാനേജ്മെന്റുകള്‍ കടുംപിടുത്തം തുടരുന്നതിനാല്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിഫലമായി. മെറിറ്റ് സീറ്റുകളിലെ ഫീസ് കുറയ്ക്കുന്നതിന് നിയമനിര്‍മാണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും അത് വിശദ ചര്‍ച്ചകള്‍ക്ക് ശേഷമേയുണ്ടാവൂ.

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലെ സീറ്റുകള്‍ നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്തിയതിന് പിന്നാലെയാണ് ഫീസിന്റെ കാര്യത്തിലും കടുംപിടുത്തം തുടരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X