ജൈവ കോഴി വളര്‍ത്തലിന് പ്രചാരമേറുന്നു
കൊച്ചി: വേഗം വളരാനായി ഹോര്‍മോണ്‍ കുത്തിവയ്ക്കാത്ത, ജൈവഫാമുകളില് വളര്‍ത്തുന്ന നാടന്‍ കോഴികള്‍ക്ക് പ്രിയമേറുന്നു.
ഇന്‍ഫാമാണ് നാടന്‍കോഴി വളര്‍ത്തലിന് പ്രചാരം നല്‍കുന്നത്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മീറ്റ് മാര്‍ട്ടില്‍ ജൈവഫാമിലുണ്ടാക്കുന്ന നാടന്‍ കോഴിയ്ക്ക് നല്ല വില്പനയാണ്. ജൈവ കോഴി വില്‍ക്കുന്ന സംസ്ഥാനത്തെ ഒരേയൊരു സ്ഥാപനമാണ് മീറ്റ് മാര്‍ട്ട്.
ഒരു കിലോ ജൈവ കോഴിക്ക് 95 കിലോയാണ് വില. ബ്രോയിലര്‍ കോഴിക്കാകട്ടെ കിലോക്ക് വില 45 രൂപയാണ്. എന്നാല്‍ വില കൂടുതലാണെങ്കിലും ഹോര്‍മോണില്ലാത്ത സ്വാദിഷ്ടമായ നാടന്‍ കോഴി വാങ്ങുന്നതിന് നല്ല തിരക്കാണ്.
കോട്ടയം, പാല പ്രദേശങ്ങളിലെ മുപ്പതോളം കര്‍ഷകരാണ് ജൈവ കോഴി വളര്‍ത്തല്‍ നടത്തുന്നത്. മീന്‍ പൊടിയും പിണ്ണാക്കും കാല്‍സ്യവും ചേര്‍ന്ന ജൈവ തീറ്റയാണ് കോഴികള്‍ക്ക് ഈ ഫാമുകളില്‍ നല്‍കുന്നത്.
ജൈവ ഫാമുകളിലെ കോഴികള്‍ക്ക് 45 ദിവസത്തിനുള്ളില്‍ ഒരു കിലോ ഭാരം മാത്രമേയുണ്ടാവുകയുള്ളൂ. അതേ സമയം ബ്രോയിലര്‍ കോഴിക്ക് ഇത്രയും ദിവസത്തിനുള്ളില്‍ രണ്ടര കിലോ ഭാരമുണ്ടാവും. ഒരു കിലോഗ്രാം തൂക്കമുണ്ടാവാന് ബ്രോയിലര്‍ ചിക്കന്‍ രണ്ട് കിലോ തീറ്റ നല്കിയാല് മതിയാവും. ജൈവകോഴിക്ക് നാല് കിലോ തീറ്റ നല്‍കിയാലേ ഒരു കിലോ തൂക്കമുണ്ടാവൂ. എന്നാല്‍ ബ്രോയിലര്‍ ചിക്കനേക്കാള്‍ ഇരട്ടിയിലധികം വില നല്കി ജൈവ കോഴി വാങ്ങാനാളുണ്ടെന്നതിനാല്‍ ജൈവ കോഴി കര്‍ഷകര്‍ക്ക് നല്ല ലാഭമുണ്ടാക്കാനാവുന്നു.
ജൈവ കോഴിയെയും ബ്രോയിലര്‍ കോഴിയെയും വേര്‍തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയില്ലെന്നതിനാല്‍ ജൈവ കോഴിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കര്‍ഷകര്‍ ആലുവയിലെ ഇന്ത്യന്‍ ഓര്‍ഗാനിക് സര്ട്ടിഫിക്കേഷന് ഏജന്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ചെയ്യാനായി ഓരോ ഫാമും 4000 രൂപ കൂടി ചെലവാക്കേണ്ടി വരും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications