Get Updates
Get notified of breaking news, exclusive insights, and must-see stories!

കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ നടത്തിയ വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ മിന്നല്‍ പരിശോധനയില്‍ കണക്കില്‍ പെടാത്ത പണവും കാരണമില്ലാതെ തടഞ്ഞുവച്ച ഫയലുകളും പിടിച്ചെടുത്തു.

ജൂലൈ ഏഴ് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് കോര്‍പ്പറേഷനുകളുടെ ഓഫീസുകളില്‍ റെയ്ഡുണ്ടായത്. മാസങ്ങളോളം വൈകിപ്പിച്ച അഞ്ഞൂറിലേറെ ജനന-മരണ സര്‍ട്ടിഫിക്കറ്റുകളും എഴുപതിനായിരത്തോളം രൂപയും പിടിച്ചെടുത്തു. കൊച്ചി ഓഫീസില്‍ നിന്നാണ് കണക്കില്‍ പെടാത്ത 50,000 രൂപ പിടിച്ചെടുത്തത്. തൃശൂരില്‍ 20,000 രൂപ പിടിച്ചെടുത്തു.

ഓപ്പറേഷന്‍ നിര്‍മാണ്‍ എന്ന പേരിലായിരുന്നു റെയ്ഡ്. രാത്രി വൈകിയും പരിശോധന തുടര്‍ന്നു. തുടര്‍ച്ചയാലി ലഭിച്ച ഒട്ടേറെ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്ന് വിജിലന്‍സ് ഡി ഐ ജി ആര്‍. ശ്രീലേഖ പറഞ്ഞു. ഓഫീസുകളിലെ ടൗണ്‍ പ്ലാനിംഗ്, റവന്യു, ജനന-മരണ രജിസ്ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായിരുന്നു പരിശോധന.

ചൊവാഴ്ച അനധികൃത കെട്ടിടങ്ങള്‍ വിജിലന്‍സ് പരിശോധിക്കും. അനധികൃത കെട്ടിട നിര്‍മാണം സംബന്ധിച്ചും ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലും വന്‍അഴിമതിയുണ്ടെന്നാണ് കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+