കോളജുകളുടെ അംഗീകാരം റദ്ദാക്കണം: സ്പീക്കര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ നയം അംഗീകരിക്കാത്ത മാനേജ്മെന്റുകള്‍ നടത്തുന്ന കോളജുകളുടെ അംഗീകാരം റദ്ദാക്കണമെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു.
നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസുമായി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുണ്ടായ തര്‍ക്കത്തിലിടപെട്ടാണ് സ്പീക്കര്‍ ഇങ്ങനെ പറഞ്ഞത്.
ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോലും വരാത്ത മാനേജ്മെന്റുകളെ കോളജ് നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. ഇത്തരക്കാരെ പിടിച്ച് ജയിലിലിടാന്‍ വകുപ്പുണ്ടോ എന്ന് നോക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
സ്പീക്കറുടെ പരാമര്‍ശങ്ങള്‍ ഭരണപക്ഷ, പ്രതിപക്ഷാംഗങ്ങള്‍ ഡെസ്കിലടിച്ച് സ്വാഗതം ചെയ്തു. സഭയുടെ പൊതുവികാരമാണിതെന്ന് മന്ത്രി നാലകത്ത് സൂപ്പി പറഞ്ഞു.
ഇക്കാര്യത്തില്‍ സഭ മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. ഈ പ്രശ്നത്തിന്റെ പേരില്‍ ഇറങ്ങിപ്പോക്ക് നടത്തരുതെന്ന സ്പീക്കറുടെ നിര്‍ദേശം പ്രതിപക്ഷം അംഗീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications