തൊഗാഡിയ മാറാട് സന്ദര്‍ശിച്ചു
കോഴിക്കോട് :വി.എച്ച്.പി അന്തര്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ ജൂലൈ എട്ട് ചൊവാഴ്ച മാറാട് സന്ദര്‍ശിച്ചു.
തൊഗാഡിയയ്ക്ക് ഒപ്പം വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളും ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനും ഉണ്ടായിരുന്നു.
മാറാട്ട് എത്തിയ തൊഗാഡിയ അരയസമുദായത്തില്‍ പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാറാട് നിവാസികളോട് ചോദിച്ചു മനസ്സിലാക്കി.
രാവിലെ 11 മണിയ്ക്കാണ് തൊഗാഡിയ കോഴിക്കോട്ട് എത്തിയത്. അവിടെനിന്ന് മാറാട്ടേയ്ക്ക് പോയി.












Click it and Unblock the Notifications