പുനരധിവാസം അനുവദിക്കില്ല: തൊഗാഡിയ
കോഴിക്കോട്: മാറാട് പുനരധിവാസ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്നും അതിനുള്ള ഏത് നീക്കത്തെയും ചെറുക്കുമെന്നും വി എച്ച് പി അന്തര്‍ദേശീയ സെക്രട്ടറി പ്രവിണ്‍ തൊഗാഡിയ.
ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം മാറാട് സംഭവം വലിയൊരു പ്രശ്നമാണ്. മാറാട് കൂട്ടക്കൊല സംബന്ധിച്ച കേസിലെ ചില പ്രതികള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്. കൂട്ടക്കൊലക്ക് പിന്നിലെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സി ബി ഐ അന്വേഷണത്തിലൂടെയേ കഴിയൂ. മറ്റൊന്നും വി എച്ച് പിക്ക് സ്വീകാര്യമല്ല.
മാറാട്ടെ വര്‍ഗീയ ശക്തികള്‍ക്കെതിരെ ഹിന്ദുക്കള്‍ ഒന്നിക്കണം. ആക്രമിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വി എച്ച് പി ധാര്‍മിവും സാമ്പത്തികവുമായ പിന്തുണ നല്‍കും.
പുനരധിവാസ പ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതിലൂടെ കുറ്റവാളികളെ സഹായിക്കുന്നവരെ പ്രീതിപ്പെടുത്താനാണ് ആന്റണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യം ആക്രമിത്തിനിരയായവരുടെ കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്.
അരയസമാജത്തിന്റെ ഓഫീസിന് മുന്നില്‍ ഒരു യോഗത്തെ പ്രവിണ്‍ തൊഗാഡിയ അഭിസംബോധന ചെയ്തു. തീരദേശ മേഖലാ നിയമം ലംഘിച്ച് കടപ്പുറത്ത് സ്ഥാപിച്ച ആരാധനാകേന്ദ്രം പൊളിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് തൊഗാഡിയ ആവശ്യപ്പെട്ടു.












Click it and Unblock the Notifications