വിജയ് കരുണാകരന്‍ അമ്പലപ്പുഴ സ്വദേശി
ബാംഗ്ലൂര്‍: വ്യാജരേഖകളുണ്ടാക്കി വിവിധ ബാങ്കുകളില്‍ നിന്നും 25 കോടി തട്ടിയെന്ന കേസിലെ പ്രതി വിജയ് കരുണാകരന്‍ അമ്പലപ്പുഴ സ്വദേശിയാണെന്ന് വ്യക്തമായി.
ചമ്പക്കുളത്തെ അറിയപ്പെടുന്ന ജന്മിയായ കരുണാകര മേനോനാണ് വിജയ് കരുണാകരന്റെ അഛന്‍. അമ്മ നീര്‍ക്കുന്നം പഴവൂര്‍ വീട്ടിലെ മാധവിക്കുട്ടിയമ്മ. വിമോചന സമരത്തില്‍ പങ്കെടുത്ത കരുണാകരമേനോനെ ഉറങ്ങിക്കിടക്കുമ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി തേടി നാടുവിട്ട വിജയ് കരുണാകരന്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. 10-ാം ക്ലാസ് തോറ്റതിന് ശേഷമാണ് നാടുവിട്ടത്. ഏറെ നാള്‍ ദില്ലിയില്‍ കഴിഞ്ഞ ശേഷം ബാംഗ്ലൂരിലെത്തി.
ഭാര്യ മീനയുടെയും വിജയ്യുടെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് എം വി ഗ്രൂപ്പ് തുടങ്ങിയത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്പലപ്പുഴയിലെത്തി അമ്മയെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയിരുന്നു.












Click it and Unblock the Notifications