Get Updates
Get notified of breaking news, exclusive insights, and must-see stories!

കാക്കനാട്ട് ഐ ടി പാര്‍ക്ക് വരുന്നു

കൊച്ചി: കാക്കനാട്ട് ഐ ടി പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള ഉദ്യോഗസ്ഥതല ചര്‍ച്ച ആരംഭിച്ചു.

കാക്കനാട്ടെ നൂറേക്കര്‍ വരുന്ന ഭൂമി ഐ ടി പാര്‍ക്കാക്കുന്നതു സംബന്ധിച്ച് കണ്‍സള്‍ട്ടന്റുമാരായ സി. ബി. റിച്ചാര്‍ട്ട് എല്ലിസ് ഉന്നതോദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. ഐ ടി സെക്രട്ടറി അരുണ സുന്ദര്‍രാജ്, വ്യവസായ സെക്രട്ടറി പി. കെ. കുര്യന്‍, കിന്‍ഫ്ര ചെയര്‍മാന്‍ ഗോപാലപിള്ള, കെ ഇ പി ഐ പി മാനേജിംഗ് ഡയറക്ടര്‍ വി. എന്‍. പി. കൈമള്‍ എന്നിവര്‍ പങ്കെടുത്തു.

തിരുവനന്തപുരത്തെ ഐ ടി പാര്‍ക്കിന്റെ മാതൃകയിലായിരിക്കും കാക്കനാട്ട് ഐ ടി പാര്‍ക്ക് സ്ഥാപിക്കുന്നത്. പാര്‍ക്കിലെ മുഴുവന്‍ സ്ഥലവും ഐടി- ബി പി ഒ കമ്പനികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്.

പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് ചെലവും മറ്റു വിശദാംശങ്ങളും മന്ത്രിസഭയ്ക്ക് മുന്നില്‍ അവതരിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+