Get Updates
Get notified of breaking news, exclusive insights, and must-see stories!

കിന്‍ഫ്രയില്‍ കൈത്തറി സൊസൈറ്റിയുടെ യൂണിറ്റ്

തിരുവനന്തപുരം: കിന്‍ഫ്ര പാര്‍ക്കില്‍ ഒരു വസ്ത്രനിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് അഖിലേന്ത്യാ കൈത്തറി തുണിവിപണന സഹകരണ സൊസൈറ്റിയുമായി കിന്‍ഫ്ര കരാറില്‍ ഒപ്പുവച്ചു.

ദില്ലിയില്‍ നടന്ന ചടങ്ങില്‍ അഖിലേന്ത്യാ കൈത്തറി തുണിവിപണന സഹകരണ സൊസൈറ്റി പ്രസിഡന്റ് റഹ്മത്തുള്ള അന്‍സാരിയും കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ ഡോ. ജി. സി. ഗോപാലപിള്ളയുമാണ് കരാറില്‍ ഒപ്പുവച്ചത്.

മൂന്ന് ഏക്കര്‍ സ്ഥലത്തായിരിക്കും യൂണിറ്റ് പ്രവര്‍ത്തനം നടത്തുന്നത്. ഭൂമിയുടെ വിലയായി 45 ലക്ഷം രൂപ അന്‍സാരി നല്‍കി.

കേരളത്തിലെ വസ്ത്രനിര്‍മാണ വ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധി ആവശ്യത്തിനുള്ള നിര്‍മാണ സാമഗ്രികളുടെ അഭാവമാണെന്ന് ചടങ്ങില്‍ അന്‍സാരി പറഞ്ഞു. കൈത്തറി രംഗത്ത് സംസ്ഥാനം ഏറെ മുന്നിലാണെങ്കിലും തുണിവ്യവസായരംഗത്ത് പ്രധാന കേന്ദ്രമായി കേരളം വളര്‍ന്നുവരാത്തതിന്റെ കാരണം ഇതാണ്.

മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജോണ്‍ മത്തായി, വ്യവസായ സെക്രട്ടറി പി. എച്ച്. കുര്യന്‍, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍നായര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+