കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരശൊലി മാരന്‍ അന്തരിച്ചതായി വാര്‍ത്ത

  • By Staff
Google Oneindia Malayalam News

ചെന്നൈ: മുന്‍ കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി മുരശൊലി മാരന്‍ (69)അന്തരിച്ചതായി വാര്‍ത്ത. ഡി എം കെ നേതാവായ മാരന്‍ യു എസിലെ ഹൂസ്റനില്‍ ചികിത്സയിലായിരുന്നു.

എന്നാല്‍ മാരന്റെ നില ഗുരുതരമാണെങ്കിലും കുഴപ്പമില്ലാതെ തുടരുന്നതായാണ് ന്യൂയോര്‍ക്കിലെ ഇന്ത്യ കോണ്‍സലേറ്റ് പറയുന്നത്.

മാരന്റെ മരണവാര്‍ത്തയെക്കുറിച്ച് ചെന്നൈയിലെ വീട്ടുകാര്‍ ഒന്നും പ്രതികരിച്ചിട്ടില്ല.

Murasoli Maranമാരന്‍ കേന്ദ്രമന്ത്രി ആണെങ്കിലും ഇപ്പോള്‍ വകുപ്പൊന്നും ഇല്ല. കഴിഞ്ഞ നവംബര്‍ 14നാണ് മാരനെ ചികിത്സയ്ക്കായി യു എസിലേയ്ക്ക് കൊണ്ടുപോയത്. ഹൃദ്രോഗത്തോടൊപ്പം അദ്ദേഹത്തിന് വൃക്ക തകരാറും ഉണ്ടായിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി മാരന്‍ അബോധാവസ്ഥയിലായിരുന്നു.

2002 സെപ്തംബര്‍ 25 ന് ചെന്നൈയില്‍ വച്ച് ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്തക്രീയ നടത്തിയിരുന്നു. ജൂലൈയില്‍ ദില്ലിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിയ്ക്കല്‍ സയന്‍സസിലേയ്ക്ക് മാറ്റി.

20 ാളം തമിഴ് ചലച്ചിത്രങ്ങള്‍ക്ക് മാരന്‍ തിരക്കഥ എഴുതിയിട്ടുണ്ട്. അഞ്ച് ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച ഇദ്ദേഹം രണ്ടെണ്ണം സംവിധാനം ചെയ്തിട്ടുണ്ട്.

1934 ഓഗസ്റ് 17 നാണ് മാരന്‍ ജനിച്ചതം. 1967ല്‍ ആദ്യമായി ലോക് സഭാ അംഗമായി. 1971 ല്‍ വീണ്ടും ലോക് സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1977 മുതല്‍ 95 വരെ രാജ്യസഭാ അംഗമായിരുന്നു. 1999 ഒക്ടോബര്‍ 13 നാണ് മാരന്‍ വാണിജ്യ കാര്യ സഹമന്ത്രിയായത്.

സണ്‍ ഗ്രൂപ്പ് ടെലിവിഷന്‍ ചാനലുകള്‍ മുരശൊലി മാരന്റെ മകന്‍ കലാനിധി മാരന്റേതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X