മലയാളി യാത്രക്കാരനില്‍ നിന്ന് 10 ലക്ഷം കവര്‍ന്നു
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ നിന്ന് മൈസൂരിലേയ്ക്ക് പോവുകയായിരുന്ന മലയാളിയായ യാത്രക്കാരനില്‍ നിന്ന് അക്രമികള്‍ പത്ത് ലക്ഷം രൂപ കവര്‍ന്നു.
മാണ്ഡ്യാ ജില്ലയില്‍ സോമനഹള്ളിയിലായിരുന്നു സംഭവം. അര്‍ത്ഥരാത്രിയോടടുത്ത് കാപ്പി കുടിയ്ക്കാനായി ബസ് ഒരു ഹോട്ടലിന് മുന്നില്‍ നിറുത്തിയപ്പോള്‍ വാഹനത്തില്‍ എത്തിയ നാല് പേര്‍ യാത്രക്കാരനെ ബലമായി ഒരു വാഹനത്തില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പണം കവര്‍ന്ന ശേഷം ഈയാളെ വഴിയില്‍ ഇറക്കിവിട്ടു. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. യാത്രക്കാരന്റെ പേര് അറിവായിട്ടില്ല.












Click it and Unblock the Notifications