Get Updates
Get notified of breaking news, exclusive insights, and must-see stories!

സാര്‍സ്: ഇന്ത്യയില്‍ അന്താരാഷ്ട്ര ഇടപാട് കൂടി

ചെന്നൈ: സാര്‍സ് രോഗം മൂലം വിദേശ വിനോദസഞ്ചാരികള്‍ ഏഷ്യാ പസഫിക് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ വിമുഖത പ്രകടിപ്പിച്ചത് ഇന്ത്യക്ക് ഗുണം ചെയ്തു. അന്താരാഷ്ട്ര ഇടപാടുകളില്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ 80 ശതമാനം വര്‍ധനവാണ് ഇന്ത്യയിലുണ്ടായത്.

വിസ ഏഷ്യാ പസഫിക് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഉപഭോക്താക്കള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചതിന്റെ കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം.

മെയ് മാസം അവസാനവാരത്തില്‍ അന്താരാഷ്ട്ര ഇടപാടില്‍ 42 ശതമാനം വര്‍ദ്ധനവാണുണ്ടായത്. ജൂണ്‍ രണ്ടാം വാരമായപ്പോള്‍ ഇത് 65 ശതമാനമായി. ജൂണ്‍ അവസാനവാരത്തില്‍ 80 ശതമാനം വളര്‍ച്ചയാണ് അന്താരാഷ്ട്ര ഇടപാടുകളിലുണ്ടായത്.

സാര്‍സ് രോഗബാധ മൂലം ഏഷ്യാ പസഫിക് രാജ്യങ്ങളിലേക്ക് പോവാന്‍ വിസമ്മതിച്ച വിനോദസഞ്ചാരികള്‍ ഇന്ത്യയിലേക്ക് വന്നതാണ് ഈ വളര്‍ച്ചയുടെ കാരണമെന്ന് കരുതുന്നു.

അതേ സമയം സാര്‍സ് രോഗം പകരുന്നത് ഫലപ്രദമായി തടയാന്‍ കഴിഞ്ഞതുമൂലം ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ കഴിഞ്ഞ മാസം അവസാനത്തോടെ വിദേശികളെത്തിതുടങ്ങി. ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ അന്താരാഷ്ട്ര ഇടപാടില്‍ ജൂണ്‍ അവസാനത്തില്‍ 11 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മെയ് അവസാനത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു.

സപ്തംബര്‍ 11ലെ ആക്രമണം സൃഷ്ടിച്ചതിനേക്കാള്‍ വലിയ പ്രത്യാഘാതം സാര്‍സ് അന്താരാഷ്ട്ര ഇടപാടുകളില്‍ സൃഷ്ടിക്കുമെന്ന് കരുതിയിരുന്നെങ്കിലും രോഗബാധ തടയാനായത് സ്ഥിതിയില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+